News

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ് നൽകി

മസ്‍കത്ത്: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. ഒമാനില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. കടലില്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതൊടൊപ്പം രാജ്യത്തെ താപനില ഇനിയും താഴും. പ്രതികൂല കാലാവസ്ഥയുള്ള സമയത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button