News
തിരുവനന്തപുരം കരമനയിലെ ബാറ്റാ ചെരുപ്പ് ഗോഡൗണിൽ തീപ്പിടിത്തം;ആളപായമില്ല
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ചെരുപ്പ് ഷോറൂമിൽ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടുപിടിക്കാൻ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
തീപ്പിടിത്തത്തിൽ ആർക്കും അപകടം ഉണ്ടായിട്ടില്ല. ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾ കത്തിനശിച്ചു. രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെങ്കൽചൂള, ചാക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘമെത്തി അരമണിക്കൂറിനുള്ളിൽ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്യ്തു.