മതേതര ഭാരതത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി നേരിടണം:മുകേഷ് എംഎൽഎ
January 22, 2020
0 186 Less than a minute
കൊല്ലം : പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റകെട്ടാണെന്ന് രാജ്യത്തിന് കാട്ടികൊടുക്കുന്ന മനുഷ്യ മഹാശൃംഘലയിൽ കണ്ണികളായി ചരിത്രത്തിന്റെ ഭാഗമാകണം എന്ന് മുകേഷ് എം എൽ എ. ജനുവരി 26 ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഘലയുടെ സന്ദേശവുമായി കൊല്ലം കുരീപ്പുഴയിൽ ഭവന സന്ദർശനം നടത്തുകയായിരുന്നു മുകേഷ് എം.എൽ.എ.
മണ്ഡലത്തിലെ കുടുബങ്ങളെ നേരിൽ കണ്ട് പൗരത്വ നിയമം ഭേദഗതി ചെയ്തതിന്റെ ഭവിഷത്തും മതേതരത്വം നേരിടുന്ന വെല്ലുവിളിയും എം.എൽ.എ.ബോധ്യപ്പെടുത്തി.
കായംകുളത്ത് മുസ്ലീം ജുമാമസ്ജിദിൽ ഹൈന്ദവ ആചാര പ്രകാരം നിർദ്ദന കുടുമ്പത്തിലെ യുവതിയുടെ വിവാഹം നടന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മുകേഷ് ചൂണ്ടികാട്ടി.മതേതര ഭാരതത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി നേരിടണമെന്നും മുകേഷ് ഓർമ്മപ്പെടുത്തി.
അതേ സമയം ഭവന സന്ദർശനത്തിനെത്തിയ മുകേഷിനെ വീട്ടമ്മമാർ ആവേശത്തോടെ സ്വീകരിക്കുകയും മനുഷ്യ മഹാശൃംഘലയുടെ ഭാഗമാകാൻ തങൾ തീരുമാനിച്ചിരുന്നുവെന്നും അറിയിച്ചു.advertisementAdvertisementAdvertisement