Top Stories
മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ്
പത്തനംതിട്ട : മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരി
ച്ചു. എട്ടു വൈദികരുൾപ്പെടെ എഴുപതോളം പേർ നിരീക്ഷണത്തിലായി. പ്രക്കാനത്തിനുസമീപം പള്ളിയിൽ, ഒമ്പതിന് നടന്ന മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ചടങ്ങിൽ ഭക്ഷണം വിളമ്പിനൽകുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ച വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാന അർപ്പിച്ചു. മാമോദീസ കഴിഞ്ഞു പത്താംദിവസമാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.