Top Stories

റോബർട്ട് വാദ്രയുടെ ബിനാമി ഇടപാടുകളുടെ വിവരങ്ങൾ തമ്പിയുടെ പക്കലുണ്ടന്ന് ഇ ഡി;റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ നീക്കം?

ഡൽഹി : ദില്ലിയിൽ അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയുടെ പക്കൽ  റോബർട്ട് വാദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള  വിവരങ്ങളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോബര്‍ട്ട് വദ്രയടക്കം വമ്പന്‍മാരിലേയ്ക്ക് എത്താൻ തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമുള്ള എന്‍ഫോഴ്സ് മെന്‍റ് വാദം അംഗീകരിച്ച് ദില്ലി പ്രത്യേക കോടതി സി സി തമ്പിയുടെ കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടി.

സി സി തമ്പിയിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായിട്ടുണ്ടെന്നാണ് അഭ്യൂഹം.

സി സി തമ്പിയെ മൂന്നു ദിവസം കൂടി എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. ആയുധ ഇടപാടിൽ തമ്പിക്കെതിരെ തെളിവുണ്ടെന്നും കേസിലെ പല വമ്പൻന്മാരിലേക്ക് എത്താൻ  തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് 24 വരെ കസ്റ്റഡി നീട്ടി നൽകി.

advertisement

ഇന്നലെ രണ്ട് മണിയോടെയാണ് ദില്ലിയിലെ സിബിഐ ജഡ്ജി ആരവിന്ദ് കുമാറിനു മുൻപാകെ തമ്പിയെ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച കസ്റ്റഡിയിൽ എടുത്ത തമ്പിയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ഇ‍‍ഡിക്ക് കൈമാറിയിരുന്നു. വീണ്ടും 5 ദിവസത്തേക്ക് ഇൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എന്നാൽ തമ്പിയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. നേരത്തെ പല തവണ തതമ്പിയെ ചോദ്യം ചെയ്യതതാണെന്നും ഇപ്പോൾ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതിന്റെ കാരണം ദൂരുഹമാണെന്നും തമ്പിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പക്ഷേ കോടതി മൂന്നു ദിവസം കൂടി തമ്പിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

Al-Jazeera-Optics
Advertisement
Advertisement

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button