News
അക്ഷരം തെറ്റിച്ചതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിച്ചതച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു
കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലി ചതച്ച് അദ്ധ്യാപിക. മലയാളം അക്ഷരം തെറ്റിച്ചതിനാണ് കുട്ടിയെ അദ്ധ്യാപിക തല്ലി ചതച്ചത്. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം.
അദ്ധ്യാപികയായ മിനിമോള്‍ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി പ്രണവ് രാജിനെ തല്ലി ചതച്ചത്. കുട്ടിയുടെ ശരീരത്തില്‍ അടി കൊണ്ട് നിരവധി പാടുകള്‍ ഉണ്ടായിട്ടുണ്ട്. രക്ഷകർത്താക്കളുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപിക മിനിമോള്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസും കേസെടുത്തിട്ടുണ്ട്.