Top Stories

രാഷ്ട്രപതിയുടെ സന്ദർശനം;ശബരിമലയിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ

 

ശബരിമല : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിൽ ദർശനത്തിനെത്തുന്നു. ജനുവരി ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്തുക.അഞ്ചാം തീയതി വൈകിട്ട് പ്രത്യേക വിമാനത്തിൽ രാഷ്‌ട്രപതി കൊച്ചിയിലെത്തും.
ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദർശനത്തിനായി എത്തുന്നതിന്റെ ഭാഗമായി ശബരിമലയിൽ കർശനസുരക്ഷയാണ് ഏർപ്പെടുത്തുന്നത്.എസ് പി ജി യുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.നിലയ്ക്കൽ മുതൽ
സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും.രാഷ്ട്രപതി എത്തുന്ന ദിവസം
പമ്പയിലേക്കുള്ള വാഹനങ്ങൾക്ക്
നിയന്ത്രണം ഏർപ്പെടുത്തും.
സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്.

നിലയ്ക്കലാണ് ഹെലികോപ്റ്ററിൽ ഇറങ്ങുന്നതെങ്കിൽ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ ഡോളിയിലോ സന്നിധാനത്തേക്കെത്തും.

advertisement
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് മൂന്നാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്.സുരക്ഷക്കായി 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 നാണ് മകര സംക്രമ പൂജ നടക്കുക.

Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button