News
ആലപ്പുഴയിൽ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. അവലൂക്കുന്ന് തെക്കേതയ്യിൽ കനകദാസിന്റെ മകൻ കിരൺദാസ് (17) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ചത്. ബൈക്ക് ഓടിച്ച പറവൂർ കണ്ടംപറമ്പിൽ വിനോദിന്റെ മകൻ കിരണി(20)നെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ, അതേ ദിശയിൽ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തട്ടി ഇരുവരും എതിരെ വന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.