News
16 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച19 കാരൻ പിടിയിൽ
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന നൽകി പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്റഫാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിൽ ശുചിമുറിയില്‍ 16 കാരി സിഗരറ്റ് വലിച്ചു കൊണ്ടിരിക്കെ സഹപാഠികൾ കാണുകയും അധ്യാപകരെ അറിയിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകർ ചോദ്യം ചെയ്തതോടെ സിഗരറ്റ് നൽകിയത് അഷ്റഫാണെന്ന് പെൺകുട്ടി അറിയിച്ചു.
ഇതോടെ, സ്കൂള‍് അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്‍കി.
കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നല്‍കി അഷ്റഫ് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പോലീസ് അഷ്റഫിനെ അറസ്റ്റ് ചെയ്തു.
ഇയാൾ പ്രദേശത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.