News
പാലക്കാട് 15 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനഞ്ച് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശൂർ കരിക്കാട് സ്വദേശിയായ എ.എം.ഷമീൽ (25), കുന്നംകുളം പെരുമ്പിലാവ് സ്വദേശി ടി.കെ.രാഗേഷ് (31) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആന്ധ്രാപ്രദേശിൽ നിന്നും എട്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവാണെന്ന് പ്രതികൾ പറഞ്ഞു. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും ആർപിഎഫ് കം ഇന്റലിജൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് , ആർ.പി.എഫ് എ.എസ്.ഐ. കെ.സജു, സജി അഗസ്റ്റിൻ, എൻ.അശോക്, സവിൻ, ഡി.മേഘനാഥ്, ജിഷു ജോസഫ്, ആർ.എസ്.സുരേഷ്, കെ.രാജേഷ്, ഉണ്ണിക്കഷ്ണൻ, അബ്ദുൽ സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.