News
അഞ്ചലിൽ വിഷം കലർന്ന മരുന്ന് വിതരണം ചെയ്ത സംഭവം:വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ട മൂന്നു പേർ പിടിയിൽ
കൊല്ലം : അഞ്ചലിൽ വിഷം കലർന്ന വ്യാജ മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ 3 പേർ പിടിയിൽ. വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.
കോട്ടയത്ത് നിന്നാണ് തെലങ്കാന സ്വദേശികളായ 25 കാരൻ ബിരിയാല രാജു, 19 കാരൻ മോദം രാജു എന്നിവരും സംഘത്തിലെ പതിനാലു വയസുകാരനെയും ഏരൂർ പൊലീസ് പിടികൂടിയത്. കൊല്ലം അഞ്ചലിലെ ഏരൂരിൽ വീടുകൾ തോറും കയറിയിറങ്ങി മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത സംഘത്തിലുള്ള ആളുകളാണ് പിടിയിലായത്.
എട്ടുപ്പേർ ഉൾപ്പെടുന്നതാണ് തട്ടിപ്പുസംഘം. ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതാണ് വ്യാജവൈദ്യസംഘം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ വ്യാജമരുന്ന് നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റുള്ളവർ തെലങ്കാനയിലേക്ക് കടന്നെന്ന് സൂചന.