രാജ്യം പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും ജോർജ് ഫെർണാണ്ടസിനും പദ്മവിഭൂഷൺ
ന്യൂഡൽഹി : അന്തരിച്ച ബി.ജെ.പി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും പദ്മവിഭൂഷൺ നൽകും. മരണാനന്തര ബഹുമതിയായാണ് ഇവർക്ക് പദ്മവിഭൂഷൺ നൽകുന്നത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസും പദ്മവിഭൂഷൺ ബഹുമതിക്ക് അർഹനായി. ഗുസ്തി താരം എം.സി മേരികോം, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഛന്നുലാൽ മിശ്ര, പേജാവർ മുൻ മഠാധിപതി വിശ്വേശതീർത്ഥ സ്വാമി എന്നിവർക്കും പദ്മ വിഭൂഷൺ നൽകും.മലയാളികളായ ശ്രീ എമ്മിനും എൻ.ആർ.മാധവ മേനോനും ഗോവ മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു മനോഹർ പരീക്കറും ഉൾപ്പെടെ 16 പേർ പദ്മ ഭൂഷണ് അർഹരായി. എൻ.ആർ.മാധവമേനോനും മനോഹർ പരീഖറിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ബാഡ്മിന്റൺ താരം പി.വി.സിന്ധും പദ്മ ഭൂഷൺ നേടിയവരിൽ പെടുന്നു.കേരളത്തിൽനിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, സാമൂഹികപ്രവർത്തക എം.കെ. കുഞ്ഞോൾ, സസ്യവർഗീകരണ ശാസ്ത്രജ്ഞൻ കെ.എസ്.മണിലാൽ, സാഹിത്യകാരൻ എൻ. ചന്ദ്രശേഖരൻ നായർ, സാമൂഹികപ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ എന്നിവർ ഉൾപ്പെടെ 116പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.