News
കാട്ടാക്കടയിൽ യുവാവിനെ ജെസിബി കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
തിരുവനന്തപുരം : കാട്ടാക്കടയിൽ സ്വന്തം ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യപ്രതികളായ സജു, ഉത്തമൻ എന്നിവരുമായി മണ്ണ് ഇടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലായത്. ഇതിൽ കാട്ടാക്കട സ്വദേശി ഉണ്ണി സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പിടിയിലായ ജെസിബി ഓപ്പറേറ്റർ വിജിനെ കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.