News
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി ഇറ്റലി സ്വദേശിനി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി വിദേശ വനിത പിടിയിൽ. ഇറ്റലി സ്വദേശിനി ഗാലോ അനിറ്റാംസ് ആണ് പിടിയിലായത്. ഇവർ ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ അബുദാബി വഴി ഇറ്റലിയിലേയ്ക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്.
സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ആണ് ഇവരുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയത്. ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി.