Top Stories
10 പോലീസുകാർക്ക് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരം,അഗ്നിരക്ഷാ സേനയിൽ മൂന്നു പേർക്ക് വിശിഷ്ട സേവന പുരസ്കാരം രണ്ടുപേർക്ക് സ്തുത്യർഹ സേവന പുരസ്കാരം
ന്യൂഡൽഹി: രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന പുരസ്കാരത്തിന് കേരളത്തിൽ നിന്ന് 10 പോലീസുകാർ അർഹരായി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവൻ രക്ഷാപുരസ്കാരം ഏഴുപേർക്കും ലഭിക്കും. അഗ്നിരക്ഷാ സേനയിൽ മൂന്നു പേർ വിശിഷ്ട സേവന പുരസ്കാരത്തിനും രണ്ടുപേർ സ്തുത്യർഹ സേവന പുരസ്കാരത്തിനും അർഹരായി.
സ്തുത്യർഹ സേവനത്തിന് അർഹരായവർ: 1. കെ. മനോജ് കുമാർ (എസ്.പി. ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ, തൃശ്ശൂർ കെ.ഇ.പി.എ.), 2. സി.വി. പാപ്പച്ചൻ (ഡെപ്യൂട്ടി കമാൻഡന്റ്, തൃശ്ശൂർ റിസർവ് ബറ്റാലിയൻ), 3. എസ്. മധുസൂദനൻ ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്.ബി.സി.ഐ.ഡി.),4. എസ്. സുരേഷ് കുമാർ, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി ), 5. എൻ.രാജൻ (ഡി.വൈ.എസ്.പി., കോട്ടയം വി.എ.സി.ബി.), 6. കെ.സി. ഭുവനേന്ദ്ര (ഡി.എ.എസ്., ആലപ്പുഴ വി.എ.സി.ബി.), 7. കെ. മനോജ് കുമാർ (എ.എസ്.ഐ., കണ്ണൂർ ട്രാഫിക്), 8. എൽ. സലോമോൻ (അസിസ്റ്റന്റ് കമാൻഡന്റ്, തൃശ്ശൂർ ഐ.ആർ. ബറ്റാലിയൻ), 9. പി. രാഗേഷ് (എ.എസ്.ഐ., ക്രൈംബ്രാഞ്ച് ), 10. കെ. സന്തോഷ് കുമാർ (എ.എസ്.ഐ., തൃശ്ശൂർ സ്പെഷ്യൽ ബ്രാഞ്ച്).
സി.ബി.ഐ. കൊച്ചി ഓഫീസിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ജോയ് ടി. വർഗീസ് വിശിഷ്ട സേവാ മെഡലിന് അർഹനായി.
ഉത്തം ജീവൻ രക്ഷാ പതക്കം ലഭിച്ചവർ: 1. ജീവൻ ആന്റണി 2. കെ.സരിത, 3. എൻ.എം. കമൽദേവ്, 4. മാസ്റ്റർ വി.പി. ഷമ്മാസ്. ജീവൻ രക്ഷാ പതക് ലഭിച്ചവർ: 1. മാസ്ററർ പി.പി. അഞ്ചൽ, 2. അഷുതോഷ് ശർമ.അഗ്നിരക്ഷാ സേനയിൽ മൂന്നു പേർ വിശിഷ്ട സേവന പുരസ്കാരത്തിനും രണ്ടുപേർ സ്തുത്യർഹ സേവന പുരസ്കാരത്തിനും അർഹരായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സി.ബലറാം ബാബു, പി.എസ്. ശ്രീകിഷോർ എന്നിവരും സി.ഐ.എസ്.എഫിലെ എ.നാരായണനുമാണ് വിശിഷ്ട സേവന പുരസ്കാരം ലഭിച്ചത്. സ്റ്റേഷൻ ഓഫീസർ പി.അജിത്ത് കുമാർ, ലീഡിങ് ഫയർമാൻ എ.വി. അയൂബ് ഖാൻ എന്നിവർ സ്തുത്യർഹ സേവനത്തിനും അർഹരായി.