News
കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം18 പേര്‍ കൊല്ലപ്പെട്ടു
ഇസ്താംബുള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ ആൾക്കാർ മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്ന 30 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. എലസിഗില്‍ 13 പേരും മലട്യയില്‍ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്.