Top Stories

കൊറോണ വൈറസ്:സംസ്ഥാനത്ത് ഏഴ് പേർ നിരീക്ഷണത്തിൽ;ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ കേരളത്തിൽ ഏഴ് പേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരാണ് കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലുള്ളത്. തീരെചെറിയ ലക്ഷണങ്ങളുള്ള 73 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ ആർക്കും രോഗബാധ സ്ഥിതീകരിച്ചിട്ടില്ല.

എല്ലാ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഐസലേഷൻ വാർഡുകൾ ആരംഭിച്ചു. കേരളത്തിലെ ഏഴ് പേരടക്കം 11 പേർ ഇന്ത്യയിൽ നിരീക്ഷണത്തിലാണ്. കേരളത്തിലെ ഏഴ് പേർക്ക് പുറമേ മുംബൈയിൽ നിന്ന് രണ്ടും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും നിരീക്ഷണത്തിലുണ്ട്.പനി അടക്കമുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കും. എന്നാൽ മുൻകരുതലിന്റെ ഭാഗമായാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിൽ അടക്കമുള്ള സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button