News
യുഎസിൽ മലയാളി വിദ്യാർത്ഥിനിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
യുഎസി ൽ മലയാളി വിദ്യാർത്ഥിനിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റോസ് ജെറി എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കാമ്പസിന് സമീപമുള്ള സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. നോട്രെ ഡാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്.
വെള്ളിയാഴ്ചയാണ് റോസിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ആനിനെ കാണാതായിരുന്നു. ഹൈസ്കൂൾ ലെവലിൽ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.