News
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപക അറസ്റ്റിൽ
പത്തനംതിട്ട : പതിമൂന്നുകാരിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപക അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇയാൾ പലതവണയായി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺക്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കൂട്ടുകാരോടാണ് പെൺക്കുട്ടി ആദ്യം പീഢന വിവരങ്ങൾ പറയുന്നത്. തുടർന്ന് കുട്ടികൾ അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യ്തു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ ജലീലിനെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്.