News
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചു:മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍
മനാമ: ഒരു മലയാളി ഉള്‍പ്പെടെ രണ്ടുപേരെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റിഫയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി മഹ്‍മൂദ് യൂസുഫാണ് മരണപ്പെട്ട മലയാളി.
ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മഹ്‍മൂദ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി വീട് തുറന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
തണുപ്പ് അകറ്റാന്‍ ഇവര്‍ മുറിയില്‍ തീ കത്തിച്ചിരുന്നുവെന്നും അതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുപോകാതെ മുറിയ്ക്കുള്ളില്‍ തങ്ങിനിന്നത് ശ്വസിച്ചാണ് മരണകാരണമായതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.