Top Stories

ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്നതല്ല നമ്മുടെ പാരമ്പര്യം:ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടുകൂടി കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

പീഡനം അനുഭവിക്കുന്നവരുടെയും അഭയാർഥികളുടെയും അഭയകേന്ദ്രമാണ് ഇന്ത്യയെന്നും, ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്നും ഗവർണർ അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു.

എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സർക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വൻശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഈ മുന്നേറ്റങ്ങളുണ്ടെന്നും, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നിവയിൽ കേരളം മികച്ച നേട്ടം കൈവരിച്ചു എന്നും  ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ലോക കേരള സഭ പ്രവാസികൾക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങൾക്ക് നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റങ്ങളെയും, പ്ലാസ്റ്റിക് നിരോധിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. മലയാളികൾക്ക് മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നാണ് ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button