News

പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം;ചെന്നിത്തലക്കെതിരെ എ വിജയരാഘവൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിനെതിരെയാണ് എൽഡിഎഫ് കൺവീനറിന്റെ പ്രതികരണം.കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും,  വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് എ കെ ബാലൻ മുൻപ് പറഞ്ഞിരുന്നു. ഗവർണറും സർക്കാരും വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തിയിരുന്നു. സർക്കാറിനെയും ഗവർണറേയും  തമ്മിൽ നിരന്തര ശത്രുക്കളാക്കി നിർത്തുകയാണ് ചെന്നിത്തലയുടെ ഉദ്ദേശം എന്നാണ് ഭരണപക്ഷത്തുള്ള പല നേതാക്കന്മാരുടെയും അഭിപ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button