Top Stories

പൗരത്വനിയമഭേദഗതിക്കെതിരേ കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീർത്ത് ഇടതുമുന്നണി;കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ പ്രതിഷേധവുമായി യുവാവ്

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി കാസർകോട് മുതൽ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീർത്ത് ഇടതുമുന്നണി. കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു. സിനിമാ സംസ്കാരിക പ്രവർത്തകരടക്കം നിരവധി പേർ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി.

വൈകീട്ട് നാല് മണിക്ക് കാസർകോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീർത്ത മനുഷ്യമഹാശൃംഖലയിൽ 60 മുതൽ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എൽഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു. മനുഷ്യ മഹാശൃംഖലയിൽ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു.

അതേസമയം മനുഷ്യ ശൃംഖലയ്ക്ക് നേരെ ആത്മഹത്യാ ശ്രമം നടത്തിയുള്ള പ്രതിഷേധവും നടന്നു. കൊല്ലം ചിന്നക്കടയിൽ ആയിരുന്നു സംഭവം മേഴ്സിക്കുട്ടിയമ്മ മുകേഷ് ഗണേഷ് കുമാർ എംഎൽഎ കടയ്ക്കൽ അബ്ദുൾ മൗലവി മുല്ലക്കര രത്നാകരൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് എതിരെ ആണ് പ്രതിഷേധം വന്ദേമാതരം എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് കയ്യിലെ ഞരമ്പ് മുറിച്ചാണ് പ്രതിഷേധിച്ചത്. രണ്ടാംകുറ്റി സ്വദേശി അജോയിയുടെ കയ്യിലെ ഞരമ്പുകൾ പൂർണ്ണമായും മുറിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button