News
സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ സംഭവം:മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ പിടിയിൽ
തിരുവനന്തപുരം : കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ കൂടുതല്‍ പേര് കസ്റ്റഡിയില്‍.മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളാണ് പിടിയിലായത്. കൂടാതെ സംഗീതിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായിച്ച രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെയെണ്ണം ആറായി. മുഖ്യപ്രതികളില്‍ ചിലര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചനയുണ്ട്.
ജെ.സി.ബിയുടെ കൈ കൊണ്ട് അടിച്ചാണോ അതോ ടിപ്പറിടിച്ചാണോ സംഗിതിനെ കൊലപ്പെടുത്തിയത് എന്ന് തീർച്ചപ്പെടുത്താനായി വാഹനങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
അതേസമയം സഹായം അഭ്യർത്ഥിച്ച് വിളിച്ചിട്ടും പൊലിസ് എത്താൻ വൈകിയതാണ് സംഗീതിന്റെ കൊലക്ക് കാരണമായതെന്ന് ഭാര്യ സംഗീത പറഞ്ഞു. 12.40 ന് വിളിച്ചെങ്കിലും പൊലീസ് എത്തിയത് സംഗീത് ആക്രമിക്കപ്പെട്ട ശേഷം ഒന്നരയോടെയാണ്. പ്രശ്നം നടന്ന ഉടൻ പോലീസ് എത്തിയിരുന്നങ്കിൽ ഒരുപക്ഷേ സംഗീതിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്ന് വീട്ടുകാർ പറയുന്നു.