News
ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും: തലസ്ഥാനത്ത് ഇന്ന് പ്രാദേശിക അവധി
തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും.പതിനൊന്ന് മണിക്കാണ് കൊടിയേറ്റം.
പൂർണമായുംഹരിതചട്ടം പാലിച്ചാകും ഇത്തവണത്തെ ഉറൂസെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയുംവിന്യസിച്ചിട്ടുണ്ട്.
ഉറൂസ് പ്രമാണിച്ച് നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.