Top Stories

അതിവേഗം പടരുന്ന കൊറോണ;ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ് റദ്ദാക്കി

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 80 ആയി ഉയർന്നു. 2700 ആളുകൾ രോഗബാധിതരായി ചികിത്സയിലാണ്. ലക്ഷണങ്ങൾ കാണുന്നതിന് മുമ്പേ തന്നെ കൊറോണവൈറസ് പടർന്ന് പിടിക്കുന്നത് ചൈനീസ് ആരോഗ്യ മേഖലയിലെ ആശങ്ക ഇരട്ടിയാക്കി.കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകൾ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.

ഹ്യൂബായ് പ്രവിശ്യയിൽ വൈറസ് ബാധയെ തുടർന്ന് 13 പേർ മരിച്ചു. 323 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1985 ആയി.2684 പേർക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേർക്ക് രോഗാവസ്ഥ ഗുരുതരമായതായും എൻസിഎച്ച് അറിയിച്ചു.

അതിനിടെ, കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ് റദ്ദാക്കിയതായി ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷൻ അറിയിച്ചു. ഹാങ്ചൗവിൽ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യൻഷിപ് നടത്താൻ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഹാങ്ചൗവ്.

അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ പ്രതിരോധ നടപടികൾ ഈർജിതമാക്കിയതായി ചൈന അറിയിച്ചു. പ്രതിരോധ-നിയന്ത്രണ നടപടികളുടെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശനിയാഴ്ച നടന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

അടിയന്തരസാഹചര്യത്തിലല്ലാതെ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യ നിർദ്ദേശിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹൻ ഉൾപ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button