കൊട്ടിയത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊട്ടിയത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. മൈലാപ്പൂർ നാസില മനസിലിൽ നവാസിന്റെ മകൻ നൗഫൽ(18)ആണ് മരിച്ചത്. ഇയാളുടെ കൂട്ടുകാരൻ മൈലാപ്പൂർ മേലേവിള വീട്ടിൽ മിതിലാജിന്റെ മകൻ ഫവാസ്(19)നെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുത്തു കൊണ്ട് യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്കും കുത്തേറ്റത്. കുത്ത് കൊണ്ട് വീണ ഇരുവരെയും നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ഇന്നു രാവിലെ 9.50ഓടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. പേരയം ചരുവിള വീട്ടിൽ അജീറിന്റ മകൻ അജ്മൽ ആണ് അറസ്റ്റിലായത്.