Top Stories

കൊറോണ വൈറസ്:സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ,ആശങ്കപ്പെടേണ്ട സാഹചര്യമില്ല

 

തിരുവനന്തപുരം : കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ . കൊച്ചിയിൽ മൂന്ന് പേരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരോരുത്തരെയും രോഗലക്ഷണങ്ങളുമായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുകവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഇവരെ നിരീക്ഷിക്കുന്നത് എന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു.

ഇന്നലെ മാത്രം ചൈനയിൽ നിന്നും 109 പേർ  കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരിൽ വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയിൽ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയിൽ 769 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി. ചൈനയിലെ പ്രധാന നഗരങ്ങൾ എല്ലാം അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button