News
കള്ളപ്പണം വെളുപ്പിക്കൽ:പോപ്പുലർ ഫ്രണ്ടിന് എൻഫോഴ്സ്മെന്റിന്റെ സമൻസ്
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികൾക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം നടന്ന കലാപങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നൽകിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികൾക്ക് സമൻസ് അയച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.