Top Stories

കൊറോണ:ചൈനയിൽ മരിച്ചവരുടെ എണ്ണം 106,ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികളുമായി കേന്ദ്രം

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാൻ അടക്കമുള്ള നഗരങ്ങളിൽനിന്ന് അടിയന്തിരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ. പാസ്പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദ്ദേശിച്ചിട്ടുണ്ട്.പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്ക് വിവരങ്ങൾ അറിയിക്കാൻ പ്രത്യേക ഇ മെയിൽ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്ലൈനുകൾക്ക് പുറമെയാണിത്.

ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് പ്രത്യേക സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. 4000 ൽ അധികം പേർക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി രാജ്യങ്ങൾ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button