News

11മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് 1 ആഴ്ചത്തെ പരിചയമുള്ള കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ

മലപ്പുറം : 11 മാസമുള്ള കൈക്കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സ്വകാര്യ ബസ് കണ്ടക്ടറുടെ കൂടെ ഒളിച്ചോടിയ യുവതിയെയും ബസ് ജീവനക്കാരനായ കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പിൽ ലിസ (23) കണ്ണൂർ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേൽ ജിനീഷ് (31) എന്നിവരാണ് പിടിയിലായത്.

ലിസയുടെ ഭർത്താവിന്റെ പരാതിയില്  കണ്ണൂർ ഇരിട്ടിയില് വച്ചാണ് ലിസയെയും  കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. 
ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മിൽ ടെലിഫോൺ നമ്പർ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളർന്നത്.
 
യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും  റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button