News

ഒമാനിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം;ആർക്കും പരിക്കില്ല

Representative image

മസ്‍കത്ത്: ഒമാനിലെ അല്‍ മസ്‍ന വിലായത്തിൽ തീപിടുത്തം. തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.

തീപിടുത്തത്തില്‍ നിന്ന് അഞ്ച് പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അഞ്ച് പേരെയും പരിക്കേല്‍ക്കാതെയാണ്
രക്ഷിച്ചത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്
ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button