Top Stories
യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു
അബുദാബി : യുഎഇയിൽ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. കൊറോണാ വൈറസ് പടർന്നുപിടിച്ച ചൈനീസ് നഗരമായ വുഹാനിൽ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധിതർ മെഡിക്കൽ നിരീക്ഷണത്തിലാണെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ജാഗ്രത തുടരുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.