News
തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതി പോലീസ് പിടിയിലായി
ഷൊർണൂർ : ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതി പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശി മണിക് സർദാറിനെയാണ് ഷൊർണ്ണൂരിലെ നമ്പ്രത്ത് നിന്ന് പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചക്ക് കണ്ണൂരിൽനിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മണിക് സർദർ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടത്. രണ്ട് കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിനുവേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടൽ.പൈങ്കുളം റെയിൽവേ ഗേറ്റിനും കലാമണ്ഡലം റെയിൽവേ മേൽപ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു ഇയാൾ ചാടി രക്ഷപെട്ടത്.