Top Stories
ദയാഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിങ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരേ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിങ് (32)സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
രാഷ്ട്രപതി തിടുക്കത്തിൽ ദയാഹർജി തള്ളുകയായിരുന്നെന്നും എല്ലാ രേഖകളും രാഷ്ട്രപതിക്കു സമർപ്പിക്കപ്പെട്ടില്ലെന്നും
ആരോപിച്ചാണ് മുകേഷ് കുമാർ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാർ ജയിലിൽ താൻ ലൈംഗികപീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹർജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും.