News
പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്:എ കെ ബാലൻ
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു എന്ന് എകെ ബാലൻ ആരോപിച്ചു. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം ആണെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.
ഭരണഘടനാപരമായ ദൗത്യമാണ് ഗവർണറും സർക്കാരും നിർവഹിച്ചതെന്ന് എകെ ബാലൻ പ്രതികരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യമെന്നും, പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്നും എ കെ ബാലൻ ആരോപിച്ചു. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലന്നും
ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻപൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു എന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.