News
മെഡിസിന് അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്:ഡോക്ടർ അറസ്റ്റിൽ
ആറ്റിങ്ങൽ : അന്തർ സംസ്ഥാന തട്ടിപ്പ് സംഘം അറസ്റ്റിൽ. മെഡിസിന് അഡ്മിഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിച്ച സംഘത്തിലെ പ്രധാന കണ്ണിയായ കടയ്ക്കൽ കണ്ണൽ ദന്തൽ ക്ലിനിക് എന്ന സ്ഥാപന ഉടമയും ചിതറ ഉജ്ജയിനിയിൽ ദേവരാജന്റെ മകനുമായ ഡോ. ആർ ഡി ഹർഷനെ യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കൂട്ടു പ്രതിയായ സാജുബിൻ സലിം ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നുള്ള ഏതാനും പേരിൽ നിന്നും അഡ്മിഷന്റെ പേരിൽ കോടികണക്കിനു രൂപ തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞു. ആറ്റിങ്ങൽ മാമത്തുള്ള ഒരു വ്യക്തിയിൽ നിന്നും 48 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.