സർക്കാറിനോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ട് 18ആം ഖണ്ഡിക ഗവർണർ വായിച്ചു.
തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിലെ 18ആം ഖണ്ഡിക ഗവർണർ വായിച്ചു. സർക്കാരിനോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡിക ഗവർണർ വായിച്ചത്.എതിർപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഗവർണർ വായിച്ചു. പൗരത്വ നിയമ ഭേദഗതിയോടുള്ള എതിർപ്പ് സർക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോൾ ഭരണപക്ഷം ഡസ്കിൽ അടിച്ചാണ് ആഹ്ലാദം രേഖപ്പെടുത്തി.
നിയമസഭയിൽ അസാധാരണമായ നാടകീയ സംഭവങ്ങളാണ് ഇന്നുണ്ടായത്. നയപ്രഖ്യാപന പ്രസംഗത്തിൽ എത്തിയ ഗവർണറെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം തടഞ്ഞു. തുടർന്ന് വാച്ച് ആൻഡ് വാർഡ് ഇടപെട്ടാണ് ഗവർണറെ സഭയിലെത്തിച്ചത്. തുടർന്ന് ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സഭയ്ക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്.