Top Stories
ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു;ഇനിമുതൽ ഇസഡ് പ്ലസ് കാറ്റഗറി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതൽ ഏർപ്പെടുത്തിയത്. മുൻപ് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്ക് നൽകിയിരുന്നത്.
പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിച്ചത്. സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റി. ഇത് വ്യക്തമാക്കുന്ന ബോർഡും രാജ്ഭവന് മുന്നിൽ സ്ഥാപിച്ചു. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതൽ ഗവർണർക്കൊപ്പം ഉണ്ടാവുക.