Top Stories
വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെ ഒഴിപ്പിച്ചേക്കും
ബെയ്ജിങ്: ചൈനയിലെ വുഹാൻ നഗരത്തിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനൊരുങ്ങി ഇന്ത്യ. വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ബെയ്‌ജിങ്ങിലെ ഇന്ത്യൻ എംബസി നടത്തിക്കൊണ്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തിൽ ഒഴിപ്പിക്കുക. ഹുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളിൽ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തിൽ ഒഴിപ്പിക്കുക.വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാർഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.