News
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡൽഹി പൊലീസ് പുറത്തുവിട്ടു;വിവരം നൽകുന്നവർക്ക് പാരിതോഷികം
ഡൽഹി : ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതി ക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡൽഹി പൊലീസ് പുറത്തുവിട്ടു. ഡിസംബര്‍ 15നാണ് ജാമിയ മിലിയയിലെ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 011-23013918, 9750871252 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ക്യാമ്പസിനുള്ളിൽ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കാൻ ശ്രമിച്ചവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു.