News
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം അന്തരിച്ചു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം (95) അന്തരിച്ചു. രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു എം കമലം. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയയിരുന്നു വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ ഏഴുപതിറ്റാണ്ടുകാലം ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു എം.കമലം.
അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്.1946 ലെ തെരഞ്ഞെടുപ്പിന് കോഴിക്കോട് നഗരസഭയിലെ മൂന്നാം വാർഡിൽ വനിതാസംവരണമായിരുന്നു. അന്ന് അപ്രതീക്ഷിതമായി മത്സരാർത്ഥിയായ എം കമലം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപതാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി സജീവരാഷ്ട്രീയത്തിൽ എത്തപ്പെട്ട എം കമലം ഓരോ മലയാളിയും ഒരു കാലഘട്ടത്തിൽ നെഞ്ചിലേറ്റിയ നേതാവായിരുന്നു.