Top Stories

ശ്രീറാം വെങ്കട്ടരാമൻ പുറത്തുതന്നെ:സസ്പെൻഷൻ കാലാവധി നീട്ടി മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 90 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.

നാളെ ഇദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളി ശ്രീറാം വെങ്കട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടാൻ ഉത്തരവിട്ടത്. സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ

ഇന്നലെ ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോ‍ര്‍ട്ട് സര്‍ക്കാരിന്റെ മുന്നിൽ ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയിരുന്നു.എന്നാൽ ഈ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചില്ല.

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
ഈ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് മൂന്ന്ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോഴാണ് പെട്ടെന്ന് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.

കഴിഞ്ഞ വ‍ര്‍ഷം ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയിലാണ് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെട്ടത്. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് പോലീസ് പറയുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button