News
ചലച്ചിത്രനടി ഭാമ വിവാഹിതയായി
കോട്ടയം : നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം . സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങിയ നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു.
ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുൺ . കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ ദുബായിയില്‍ ബിസിനസ് ചെയ്യുകയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി അൻപതോളം സിനിമകളിൽ ഭാമ അഭിനയിച്ചിട്ടുണ്ട്.