News

അടൂരിൽ യുവാവിന് നേരെ ആസിഡാക്രമണം;ഗുരുതരപരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ

അടൂർ: അടൂരിൽ യുവാവിന് നേരെ ആസിഡാക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന് (25) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. അയൽവാസിയായ ചക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനാണ് അഭിലാഷിന്റെ മേൽ ആസിഡ് ഒഴിച്ചത്. ഗുരുതരപരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്.
അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതരമായി പരിക്കേറ്റു.

അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാൾമുൻപ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
വിശ്വംഭരനെ(44) അടൂർ പോലീസ് അറസ്റ്റുചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button