News

കാട്ടിൽ നിന്ന് വഴിതെറ്റി നാട്ടിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു

Representative image

കൽപ്പറ്റ: കാട്ടിൽ നിന്ന് വഴിതെറ്റി നാട്ടിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു. ഇന്ന് രാവിലെ സുൽത്താൻ ബത്തേരി ടൗണിലെത്തിയ മാനാണ്  വാഹനമിടിച്ച് ദാരുണമായി ചത്തത്.  രാവിലെ കക്കോടൻ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം.

കാട്ടിൽ നിന്ന് വേട്ടമൃഗങ്ങൾ ഓടിച്ചു വിട്ടതാണെന്നാണ് സംശയം. ടൗണിന് പുറത്തെ തോട്ടങ്ങളിൽ മാനുകൾ സ്ഥിരമായി എത്താറുണ്ട്. നഗരത്തിൽ നിന്ന് തെല്ല് മാറി സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി സ്റ്റാന്റിന് സമീപം കാടുള്ളതിനാൽ ഇതുവഴി എത്തിയതാകാനും സാധ്യതയുണ്ട്. അതേസമയം മാനെ ഇടിച്ചിട്ട വാഹനം ഏതെന്ന് വനം വകുപ്പിന് കണ്ടെത്താനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button