Top Stories
അപ്രതീക്ഷിത സന്ദർശനം: പ്രധാനമന്ത്രി ലഡാക്കിൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തിയത്. ചൈനീസ് സൈനികരുമായുള്ള അതിർത്തിയിലെ സംഘർഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനം. സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കരസേനാ മേധാവി എം.എം.നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.