News

2022 ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം ആയി കുറയ്ക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും:പെട്രോളിയം മന്ത്രി

ന്യൂഡൽഹി : ആഗോള സുസ്ഥിര ഊർജ മേഖലയിൽ ഇന്ത്യയുടെ നായകത്വം തുടർന്നും ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഊർജ്ജ വിഭവകാര്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ആഗോള സുസ്ഥിരവികസന ഉച്ചകോടി 2020 ൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.

ഊർജ്ജ മേഖലയിൽ സുപ്രധാനമായ പരിവർത്തന ഘട്ടത്തിലാണ് രാജ്യം എന്നും അമേരിക്കക്കും ചൈനയ്ക്കും ശേഷം ലോകത്തെ ഏറ്റവും കൂടുതൽ ഊർജ്ജം ഉപഭോഗം ഉള്ള രാജ്യമാണ് ഇന്ത്യ എന്നും ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കൂടുതൽ ഊർജ്ജം പ്രധാനം ചെയ്യുന്നതും പക്ഷേ കാർബൺ വികിരണം കുറഞ്ഞതുമായ ഊർജ്ജ സ്രോതസിനായി രാജ്യം ഗവേഷണം നടത്തി വരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു. 2022 ഓടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം കണ്ട് കുറയ്ക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button