നാളെ തൂക്കിലേറ്റാനിരിക്കെ നിർഭയ കേസ്പ്രതി പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: നാളെ രാവിലെ തൂക്കിലേറ്റാനി രിക്കെ നിർഭയ കേസ് പ്രതി പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രതി പവന് ഗുപ്തയാണ് നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ സുപ്രീം കോടതിയിൽ കോടതിയില്‍ പുനപരിശോധന ഹർജി സമര്‍പ്പിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് പവന്‍ഗുപ്ത സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നാളെ തൂക്കാനിരിക്കെ വധശിക്ഷ മാക്സിമം നീട്ടിവെക്കുക എന്നതാണ് പ്രതികളുടെ ഉദ്ദേശം.
നാളെ പുലര്‍ച്ചെ 6 മണിക്കാണ് വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ആരാച്ചാർ പവൻ ജല്ലാദ് വ്യാഴാഴ്ച തിഹാർ ജയിലിലെത്തി റിപ്പോർട്ട് ചെയ്തു. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഇന്ന് പവൻ ജല്ലാദ് ജയിലിനുള്ളിൽ ഡമ്മി പരീക്ഷണം നടത്തും. നിർഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതിൽ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാർ പവൻ ജല്ലാദ് പറഞ്ഞിരുന്നു.