Month: January 2020

  • Top Stories
    Photo of സ്കൂളുകളിൽ മതം പഠിപ്പിക്കേണ്ട:ഹൈക്കോടതി

    സ്കൂളുകളിൽ മതം പഠിപ്പിക്കേണ്ട:ഹൈക്കോടതി

    എറണാകുളം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഏതെങ്കിലും ഒരു മതം മാത്രം പ്രത്യേകമായി പഠിപ്പിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.  സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അടച്ചു പൂട്ടിയ മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും, മതം പഠിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.

    Read More »
  • News
    Photo of വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവ്

    വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവ്

    മഞ്ചേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പരാതിയെ തുടർന്ന് നവംബർ പത്തിന് കാടാമ്പുഴ പൊലീസാണ്  പ്രതിയെ അറസ്റ്റു ചെയ്തത്. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് അൻവർ സാദിഖ്.

    Read More »
  • Top Stories
    Photo of ചൈനയിൽ നിന്നെത്തിയ മലയാളിക്ക് കൊറോണ ബാധ ലക്ഷണം:ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

    ചൈനയിൽ നിന്നെത്തിയ മലയാളിക്ക് കൊറോണ ബാധ ലക്ഷണം:ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

    എറണാകുളം : കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡിസംബർ 21ന് ആണ് ഇദ്ദേഹം ചൈനയിൽ നിന്നും ഒരു മാസത്തെ സന്ദർശനത്തിനു ശേഷം തിരിച്ചു വന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ, ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടോ എന്നതടക്കമുള്ള വിശദമായ വിവരങ്ങൾ ലഭ്യമാകൂ. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.

    Read More »
  • News
    Photo of അഞ്ചലിൽ വിഷം കലർന്ന മരുന്ന് വിതരണം ചെയ്ത സംഭവം:വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ട മൂന്നു പേർ പിടിയിൽ

    അഞ്ചലിൽ വിഷം കലർന്ന മരുന്ന് വിതരണം ചെയ്ത സംഭവം:വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ട മൂന്നു പേർ പിടിയിൽ

    കൊല്ലം : അഞ്ചലിൽ വിഷം കലർന്ന വ്യാജ മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ 3 പേർ പിടിയിൽ. വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് തെലങ്കാന സ്വദേശികളായ 25 കാരൻ ബിരിയാല രാജു, 19 കാരൻ മോദം രാജു എന്നിവരും സംഘത്തിലെ പതിനാലു വയസുകാരനെയും ഏരൂർ പൊലീസ് പിടികൂടിയത്. കൊല്ലം അഞ്ചലിലെ ഏരൂരിൽ വീടുകൾ തോറും കയറിയിറങ്ങി മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത സംഘത്തിലുള്ള ആളുകളാണ് പിടിയിലായത്. എട്ടുപ്പേർ ഉൾപ്പെടുന്നതാണ് തട്ടിപ്പുസംഘം.  ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതാണ് വ്യാജവൈദ്യസംഘം.   സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇവർ വ്യാജമരുന്ന് നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റുള്ളവർ തെലങ്കാനയിലേക്ക് കടന്നെന്ന് സൂചന.

    Read More »
  • News
    Photo of സർവ്വകലാശാലയ്ക്ക് തിരിച്ചടി:പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്തണം ദില്ലി ഹൈക്കോടതി

    സർവ്വകലാശാലയ്ക്ക് തിരിച്ചടി:പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്തണം ദില്ലി ഹൈക്കോടതി

    ഡൽഹി : പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്താൻ ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നല്‍കി. ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്.  പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.

    Read More »
  • News
    Photo of കാസറഗോഡ് അധ്യാപികയുടെ മരണം കൊലപാതകം;സഹ അദ്ധ്യാപകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു

    കാസറഗോഡ് അധ്യാപികയുടെ മരണം കൊലപാതകം;സഹ അദ്ധ്യാപകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു

    കാസറഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അയാളുടെ  ഡ്രൈവർ നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയെ കാണാതായ ദിവസം വെങ്കിട്ടരമണ കരന്തരെയും കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.

    Read More »
  • Top Stories
    Photo of മണ്ണെടുക്കൽ തടഞ്ഞ സ്ഥലം ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന ഡ്രൈവർ കീഴടങ്ങി

    മണ്ണെടുക്കൽ തടഞ്ഞ സ്ഥലം ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന ഡ്രൈവർ കീഴടങ്ങി

    തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസിൽ ഡ്രൈവർ പോലീസിന് മുന്നിൽ കീഴടങ്ങി. സംഭവശേഷം ഒളിവിൽ പോയ പ്രതികളിലൊരാളായ വിജിൻ ആണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമൻ, സജു എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നൽകിയിരുന്നു.

    Read More »
  • Top Stories
    Photo of സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ ആളെ ജെസിബി കൊണ്ട് അടിച്ചു കൊന്നു

    സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ ആളെ ജെസിബി കൊണ്ട് അടിച്ചു കൊന്നു

    തിരുവവന്തപുരം: സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്.തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു കൊന്നത്.

    Read More »
  • Politics
    Photo of ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

    ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

    തിരുവനന്തപുരം:  കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഭാരവാഹി പട്ടികയെ അനിശ്ചിതത്വത്തിൽ ആക്കിയത്. 20 പാർലമെന്റ് മണ്ഡലം മാത്രമുള്ള കേരളത്തിൽ, ആറു വർക്കിങ് പ്രസിഡന്റ്മാർ അടക്കം 130 ഓളം വരുന്ന ഭാരവാഹി ലിസ്റ്റ് ആണ് കേരളം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ഇത്രയധികം ഭാരവാഹികൾ ഉള്ള ജംബോ ലിസ്റ്റ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധി അംഗീകരിച്ചില്ല. തുടർന്ന് വീണ്ടും നടന്ന മാരത്തോൺ ചർച്ചകളിൽ 130 ഉള്ളത് 45 ആയി വെട്ടിച്ചുരുക്കി എന്നാണ് അറിയാൻ കഴിയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കി കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് വീണ്ടും സമർപ്പിച്ചിരിക്കുന്നത്.

    Read More »
  • Top Stories
    Photo of കൊറോണ വൈറസ്:ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു

    കൊറോണ വൈറസ്:ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു

    ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കോഴ്സ് പൂർത്തിയാക്കി ഇന്‍റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് കൊറോണ വൈറസ് ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ സർവകലാശാലകളിൽ കഴിയുന്നത്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ഇവർക്കറിയില്ല. മുൻപ് ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 പേർ മലയാളികളാണ്. പുറത്തു പോകരുതെന്ന് കുട്ടികൾക്ക് കർശന നിർദ്ദേശമുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഈമെയിൽ മുഖാന്തരം കുട്ടികൾ പരാതി അയച്ചിട്ടുണ്ട്.

    Read More »
Back to top button